Wednesday, August 15, 2018


ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സർ ദേശിയ പതാക ഉയർത്തി .എസ പി സി കുട്ടികൾ സല്യൂട്ട് ചെയ്തു .ചടങ്ങിൽ വി എച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് ,ഹയർ സെക്കണ്ടറി വിഭാഗം പ്രതിനിധികൾ സീനിയർ അസിസ്റ്റന്റ് അശോകൻ  മാസ്റ്റർ എന്നിവർ സംബന്ധിച്ചു .തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂൾ പി ടി എ പ്രസിഡന്റ് ,മദർ പി ടി എ പ്രസിഡന്റ് ,മനോഹരം സർ, ബാലകൃഷ്ണൻ സർ ,കുഞ്ഞബ്ദുള്ള ,തുടങ്ങിയവർ സംസാരിച്ചു .വിരമിച്ച കായിക അദ്ധ്യാപികയ്ക്കുള്ള ഉപഹാര വിതരണം ഉണ്ടായിരുന്നു .സ്‌കൂ ഫുട്ബോൾ ടീമിന് വേണ്ടി സ്പോൺസർ ചെയ്യപ്പെട്ട ജേഴ്സികൾ പ്രശസ്ത കായിക അധ്യാപകനായ രാമകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു .അഞ്ചാം തരം മുതൽ പ്ലസ് ടു വരെയുള്ള വിവിധ കുട്ടികൾ പ്രസംഗം ,ദേശഭക്തിഗാനം,ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ സന്ദേശം വായന ,പതിനേഴു കുട്ടികൾ അണിനിരന്ന നൃത്ത ശിൽപം ,ഓപ്പൺ മുൾട്ടീമീഡിയ സ്വാതന്ദ്ര്യദിന ക്വിസ് എന്നീ പരിപാടികൾ അരങ്ങേറി .മധുരവിതരണം ഉണ്ടായിരുന്നു .ഉച്ചവരെ നീണ്ടു നിന്ന വർണാഭമായ പരിപാടികൾ .മുഴുവൻ കുട്ടികളും സ്റ്റാഫും സഹകരിച്ചു .







1 comment:

  1. JackpotCity Casino - Mapyro
    Find out 수원 출장안마 the 김천 출장안마 location, hours, directions, coupons and 안산 출장안마 more for JackpotCity Casino, 3775 상주 출장샵 N North Las Vegas Boulevard in Las 순천 출장안마 Vegas, NV.

    ReplyDelete