Tuesday, September 30, 2014

ബ്ലോഗ്‌  ഉദ്ഘാടനം  പൂർവ വിദ്യാർത്ഥി  സംഘടന സെക്രട്ടറി   ശ്രീ  വി പി പി അബ്ദുൽ റഹ്മാൻ  നിർ  വ്വഹിച്ചു.ഇന്ന്  രാവിലെ  ചേർന്ന  അസംബ്ലിയിൽ ബ്ലോഗിനെക്കുറിച്ച് ഹെഡ മാസ്റ്റർ   ശ്രീ  ശശിമോഹൻ ,എസ്‌  ഐ  ടി  സി  ചാർജ്  -ശ്രീമതി  മഹിജാബി  എന്നിവർ  വിശദീകരിച്ചു .സ്റ്റാഫ്‌  സെക്രട്ടറി   ശ്രീ പദ്മനാഭൻ  ന
ന്ദിയും  രേഖപ്പെടുത്തി

Monday, September 29, 2014

27.9.14  ശനിയാഴ്ച  രാവിലെ  10 മണിക്ക്  സാക്ഷരം  ക്യാമ്പ്  രാജശ്രീ  ടീച്ചറുടെ  സർഗ്ഗാത്മക  നാടക കേളികളിലൂടെ   ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ 15 കുട്ടികൾ പങ്കെടുത്തു . ഭാഷകേളികൾ , നാടൻ  കളികൾ , വരയ്ക്കാം -നിര്മ്മിക്കം, എന്നീ  പ്രവർത്തനങ്ങൾ  നടത്തി.ഉച്ച ഭക്ഷണം  ഗംഭീരമായിരുന്നു. ക്യാമ്പിൽ അജിത ,പുഷ്പ,ഗിരിജ, എന്നീ  അധ്യാ പകർ   പങ്കെടുത്തു. സമാപന സമ്മേളനത്തിൽ  അശോകൻ മാസ്റ്റർ സംസാരിച്ചു.
ദേശിയഗാനലാപത്തോടുകൂടി 4.30 ന്  ക്യാമ്പ് അവസാനിച്ചു
മംഗൾ യാൻ   സ്വാഗതമോതാൻ വിദ്യാർത് ധി  കൂട്ടായ്മ
ഏ  ഷ്യയുടെ പ്രഥമ  ഗ്രഹാന്തര പേടകമായ മംഗൾ യാൻ  പദ്ധതി  അടുത്തറിയാനും ചൊവ്വഗ്രഹ നിരീക്ഷണ തിനുമായി കുട്ടികൾ ഒത്തുചേർന്നു .ത്രിക്കരിപ്പു ർ ഗവ.ഹൈസ്കൂൾ  സയൻസ് ക്ലബ്ബിന്റെയും  ടൌണ്‍ ജേസീസിന്റെയും  അക്ഷരഗ്രന്ദലയത്തിന്റെയും  ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിക്കപ്പെട്ടത് . പ്രമുഘ  പരിസ്ഥിതി  പ്രവർത്തകൻ  ശ്രീ .ആനന്ദ് പേക്കടം  ക്ലാസ്സിന്  നേതൃത്ത്വം  കൊടുത്തു .ലൈബ്രറി കൗണ്‍സിൽ  പ്രസിഡ ണ്ട്‌ ശ്രീ  വാസു ചെറോ ട് പരിപാടി  ഉദ്ഘാടനം  ചെയ്തു .സ്കൂൾ  ഹെഡ മാസ്റ്റ് ർ   ശ്രീ  ശശിമോഹൻ അദ്ധ്യക്ഷം   വഹിച്ച  ചടങ്ങിന്  ജേസീസ്  പ്രസിഡ ണ്ട് ഷിജു  കരിവെള്ളൂർ  സ്വാഗതം  പറഞു .സ്കൂൾ സീനിയർ അസിസ്റ്റന്റ്‌  ശ്രീ പി ടി  വിജയൻ ,ടി പി.അബ്ദുൾ ഹമീദ്,മദുസൂദനൻ ,ശ്രീമതി സുബൈദ  തുടങ്ങിയവർ   സംസാരിച്ചു. മംഗൾ യാൻ  പര്യവേഷനത്തിന്റെ  വിവിധ ഘട്ടങ്ങൾ  അവതരിപ്പിച്ചത് കുട്ടികളിൽ  ശാസ്ത്ര കൌതുകമുനർ ത്ത നും    ശാസ്ത്രത്തെ  അടുത്തറിയാനും  സഹായകമായി.