Saturday, September 29, 2018

vppmkps Gvhss തൃക്കരിപ്പൂർ: Personality and Leadership എന്ന വിഷയത്തിൽ ശ്രീമതി: സോന ഭാസ്ക്കരൻ ക്ലാസെടുക്കുന്നു.

Tuesday, September 25, 2018

നമ്മുടെ സ്കൂളിലെ സൂപ്പർ സീനിയർ എസ്.പി.സി കുട്ടികളുടെ കായിക ക്ഷമതാ ടെസ്റ്റിൽ നിന്ന്.🍬

Sunday, September 23, 2018

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛ ഭാരത് മിഷന്റ ഭാഗമായി റെയിവേ വകുപ്പും, തൃക്കരിപ്പൂർ വ്യാപാരി വ്യവസായി യൂനിറ്റും, GVHSS തൃക്കരിപ്പൂരിലെ SPC യൂനിറ്റും ചേർന്ന് തൃക്കരിപ്പൂർ റെയിൽവേ പരിസരത്ത് ശുചീകരണം നടത്തി. ശുചീകരണത്തിന് മുന്നോടിയായി റെയിൽവെ ഏരിയാ മാനേജർ ശ്രീ.കെ.വി ശ്രീധരൻ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ നേതാക്കൾ,സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Tuesday, September 18, 2018

welcome to our school bus

തൃക്കരിപ്പൂർ ആർട്സ് കോളേജ് ഭൂമിത്രസേന നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച ഓസോൺ ദിന പോസ്റ്റർ, രചന മത്സരം, പ്രബന്ധരചന ,ക്വിസ്, എന്നിവയിൽ ജിഷ്ണു, ദീപ്‌തേഷ്, അഭിന ,ഫൈസ ഫാത്തിമ, അഹമ്മദ്, ഹിർഷാദ്, സിബിൻ ,എന്നിവർ വിജയികളായി



Friday, September 14, 2018


ഊർജിത ഉറവിട നശീകരണ പ്രവർത്തനം
തൃക്കരിപ്പൂർ വി പി പി എം കെ പി എസ ജിവിഎച് എസ് എസ് - എസ് പി സി അംഗങ്ങളും ഉടുംബുന്തല പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ഊർജിത ഉറവിട നശീകരണ യജ്ഞത്തിൽ ഉടുംബുന്തല ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ശുചീന്ദ്രൻ ശ്രീ പ്രകാശൻ ചന്ദേര ശ്രീ വിജയൻ ശ്രീ രാജേഷ് പി ,കൃഷ്ണൻ എം ,എസ് പി സി കോർഡിനേറ്ററായ മധു മാസ്റ്റർ, സരിത ടീച്ചർ ,നല്ലപാഠം കോ ഓർഡിനേറ്റർ ബൈജ ടീച്ചർ എന്നിവർ നേതൃത്വം നൽകി .



Thursday, September 13, 2018

a fulfilment of a long awaited dream
our new bus
we are proud of our school

P T A Executive committee prior to the PTA General body meeting

Wednesday, September 5, 2018

നമ്മുടെ സ്‌കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു .ഒമ്പത് എ ക്ലാസ്സിലെ കുട്ടികൾ അസ്സെംബ്ളിക്ക് നേതൃത്വം നൽകി .സീനിയർ അസിസ്റ്റന്റ് ശ്രീ അശോകൻ മാസ്റ്റർ മുഖ്യാഥിതി ആയി .ചടങ്ങിൽ ഇരുപത്തിനാലു  അദ്ധ്യാപിക അധ്യാപകന്മാരെ ആദരിച്ചു .ശ്രീനിവാസൻ സർ ഗുരു എന്ന സങ്കല്പത്തെ കുറിച്ച് ക്ലാസ്സെടുത്തു .ലോകകപ്പ് പ്രവചനമത്സര വിജയി പ്ലസ് ടു ക്ലാസ്സ്‌സിലെ മുഹമ്മദിന് ഉപഹാരം നൽകി .അനുശ്രീ എന്ന വിദ്യാർത്ഥിനി പ്രോഗ്രാം അവതാരികയായിരുന്നു .അഖീദ പവിത്രൻ സന്ദേശം വായിച്ചു. ഗുരു എന്ന കവിത ,ശ്രീ പി ജയചന്ദ്രൻ ആലപിച്ചത് ഓഡിയോ കേൾപ്പിച്ചു. തുടർന്ന് 12 ക്ലാസ് മുറികളിലും കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു .വിവിധ ദൃശ്യങ്ങൾ