Thursday, August 30, 2018
ദേശീയ കായിക ദിനാചരണം🥇

തൃക്കരിപ്പൂർ: vppmkps GVHSS ൽ ദേശീയ കായിക ദിനം ആചരിച്ചു. ഭാരതം കണ്ട
എക്കാലത്തേയും മികച്ച കായിക പ്രതിഭയും, ഹോക്കി മാന്ത്രികനുമായ
ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ന് സ്കൂളിലെ ഹോക്കി ടീമിന്റെ
പരിശീലനോത്ഘാടനം ശ്രീ .രത്നാകരൻ പി.(Rtd: SHO-Bekal, spc DI TKR)
നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ.വിജയൻ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ശ്രീ: പി.വി അശോകൻ, ടി.എം സിദ്ദിഖ്, ശ്രീനിവാസൻ കെ ,കെ.വി മധുസൂദനൻ എന്നിവർ
സംബന്ധിച്ചു.
Wednesday, August 15, 2018
ഓഗസ്റ്റ് 15 സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സർ ദേശിയ പതാക ഉയർത്തി .എസ പി സി കുട്ടികൾ സല്യൂട്ട് ചെയ്തു .ചടങ്ങിൽ വി എച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് ,ഹയർ സെക്കണ്ടറി വിഭാഗം പ്രതിനിധികൾ സീനിയർ അസിസ്റ്റന്റ് അശോകൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു .തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ,മദർ പി ടി എ പ്രസിഡന്റ് ,മനോഹരം സർ, ബാലകൃഷ്ണൻ സർ ,കുഞ്ഞബ്ദുള്ള ,തുടങ്ങിയവർ സംസാരിച്ചു .വിരമിച്ച കായിക അദ്ധ്യാപികയ്ക്കുള്ള ഉപഹാര വിതരണം ഉണ്ടായിരുന്നു .സ്കൂ ഫുട്ബോൾ ടീമിന് വേണ്ടി സ്പോൺസർ ചെയ്യപ്പെട്ട ജേഴ്സികൾ പ്രശസ്ത കായിക അധ്യാപകനായ രാമകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു .അഞ്ചാം തരം മുതൽ പ്ലസ് ടു വരെയുള്ള വിവിധ കുട്ടികൾ പ്രസംഗം ,ദേശഭക്തിഗാനം,ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ സന്ദേശം വായന ,പതിനേഴു കുട്ടികൾ അണിനിരന്ന നൃത്ത ശിൽപം ,ഓപ്പൺ മുൾട്ടീമീഡിയ സ്വാതന്ദ്ര്യദിന ക്വിസ് എന്നീ പരിപാടികൾ അരങ്ങേറി .മധുരവിതരണം ഉണ്ടായിരുന്നു .ഉച്ചവരെ നീണ്ടു നിന്ന വർണാഭമായ പരിപാടികൾ .മുഴുവൻ കുട്ടികളും സ്റ്റാഫും സഹകരിച്ചു .


Subscribe to:
Posts (Atom)